Skip to main content

എസ്.ടി പ്രമോട്ടര്‍ നിയമനം

വഴിക്കടവ്, കരുളായി മേഖലയില്‍ നിലവിലുള്ള എസ്.ടി പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് സെപ്തംബര്‍ 12ന് ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പത്താം ക്ലാസാണ് യോഗ്യത. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗത്തില്‍ പെട്ടവര്‍ക്ക് എട്ടാം ക്ലാസാണ് യോഗ്യത. താല്‍പര്യമുള്ള പട്ടികവര്‍ഗ യുവതി യുവാക്കള്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04931 220315.

 

date