ജില്ലയില്‍ ബാങ്ക് അദാലത്ത് 19, 20 തീയതികളില്‍ നടക്കും
റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചിട്ടുള്ള ബാങ്ക് ലോണ്‍ കുടിശികകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പും, ബാങ്കുകളും ചേര്‍ന്നുകൊണ്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 19, 20 തീയതികളില്‍ രാവിലെ 10 മുതല്‍ അദാലത്ത് നടത്തുന്നു. കുടശികക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
തിരൂര്‍ താലൂക്കില്‍ സെപ്തംബര്‍ 19ന് കുറ്റിപ്പുറം ബ്ലോക്ക് - കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, സെപ്തംബര്‍ 20ന്- തിരൂര്‍ ബ്ലോക്ക്- തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫീസ്, സെപ്തംബര്‍ 20ന്- താനൂര്‍ ബ്ലോക്ക്-താനൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍. പൊന്നാനി താലൂക്ക് സെപ്തംബര്‍ 19- പെരുമ്പടപ്പ് ബ്ലോക്ക്- പെരുമ്പടപ്പ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാള്‍, സെപ്തംബര്‍ 20- പൊന്നാനി ബ്ലോക്ക്- പൊന്നാനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, നിലമ്പൂര്‍ താലൂക്ക് സെപ്തംബര്‍ 20ന്-നിലമ്പൂര്‍ താലൂക്ക്- നിലമ്പൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, തിരൂരങ്ങാടി താലൂക്ക് സെപ്തംബര്‍ 19- തിരൂരങ്ങാടി ബ്ലോക്ക്- തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, സെപ്തംബര്‍ 20- വേങ്ങര ബ്ലോക്ക്- വേങ്ങര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കൊണ്ടോട്ടി താലൂക്ക് സെപ്തംബര്‍ 19- കൊണ്ടോട്ടി,പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, പുളിക്കല്‍, വാഴയൂര്‍ (വില്ലേജുകള്‍)- കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, സെപ്തംബര്‍20ന് നെടിയിരുപ്പ്, മൊറയൂര്‍, കുഴിമണ്ണ, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട് വില്ലേജുകള്‍- കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, പെരിന്തല്‍മണ്ണ താലൂക്ക് സെപ്തംബര്‍ 19ന് മങ്കട ബ്ലോക്ക്-പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ്, സെപ്തംബര്‍ 20- പെരിന്തല്‍മണ്ണ ബ്ലോക്ക്-പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ്, ഏറനാട് താലൂക്ക് സെപ്തംബര്‍ 20 മഞ്ചേരി ടൗണ്‍ഹാളിലും നടക്കും.
- Log in to post comments