വേങ്ങര സി.എച്ച്.സിയില്‍ കിടത്തിചികിത്സ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
വേങ്ങര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടത്തി ചികില്‍സ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ തുടങ്ങാനിരുന്ന ഡയാലിസ് കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.എച്ച്.സികള്‍ക്ക് കീഴില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രയാസമുണ്ട്. അതിനാല്‍ ജില്ലയില്‍ നിലവില്‍ സി.എസ്.സികളിലെ ഡയാലിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനം പഠിച്ച ശേഷം സാമൂഹിക, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വേങ്ങരയിലും ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിടത്തി ചികില്‍സാ വാര്‍ഡുകളിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നല്കുന്ന ബെഡ് ഷീറ്റുകള്‍ പി.അസീസ് ഹാജി, എന്‍.മൊയ്തീന് ഹാജി എന്നിവരില്‍ നിന്ന് എം.എല്‍.എ ചടങ്ങില്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക മുഖ്യാഥിതിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം പുളിക്കല്‍ സമീറ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഹസീന ഫസല്‍, കെ.കെ. മന്‍സൂര്‍ കോയ തങ്ങള്‍, യു.എന്‍ ഹംസ, കെ. ലിയാഖത്തലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സുഹിജാബി, സഫിയ മലേക്കാരന്‍, പി.പി. സഫീര്‍ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അസീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധി പി. അസീസ് ഹാജി, ഡോക്ടര്‍മാരായ കെ.നസ്റുദ്ദീന്‍, പി.സഞ്ജു, മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ജസീനാബി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments