Skip to main content

ലോക സാക്ഷരതാ ദിനാചരണവും ഓണാഘോഷവും നടത്തി 

 

 ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണവും ഓണാഘോഷവും തിരൂരങ്ങാടി വെള്ളിലക്കാട് നടന്നു. പരിമിതികൾ മറികടന്ന് സാക്ഷരതാ പ്രവർത്തനം നടത്തി ദേശീയ അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ പത്മശ്രീ കെ.വി റാബിയ പതാക ഉയർത്തി.

തിരൂരങ്ങാടി നഗരസഭാ വികസന സ്ഥിര സമിതി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പെഴ്സൺ സുഹറാബി സാക്ഷരതാ ദിന സന്ദേശം നൽകി. നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ  സി.പി ഇസ്മയിൽ , സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, പ്രേരക്മാരായ പി.ആബിദ, എ. സുബ്രമണ്യൻ, കാർത്യായനി , വിജയശ്രീ

എം, റഷീദ, ജസീന എന്നിവർ സംസാരിച്ചു.

സാക്ഷരതാ പ്രവർത്തകരും പഠിതാക്കളും അക്ഷര പൂക്കളമൊരുക്കി. ലോക സാക്ഷരതാ ദിനവും ഓണം  അനുബന്ധിച്ച് ജില്ലയിലെ വിവിധ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും തുല്യതാ ക്ലാസുകളിലും വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു.

date