Post Category
അസാപ് പരിപാടികള്‍ നടത്തും
ലോക യുവജന നൈപുണി ദിനത്തോടനുബന്ധിച്ച് അസാപ് ജില്ലാ യൂണിറ്റ് മലപ്പുറം ഗവ: കോളേജില്‍ ജില്ലാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 15) രാവിലെ 10 ന്. പി. ഉബൈദുള്ള എം.ല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ നൈപുണി വികസന കേന്ദ്രങ്ങളിലും അന്നേ ദിവസം പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് അസാപ് വിദ്യാര്‍ഥികളുടെ വൈദഗ്ധ്യ പ്രദര്‍ശനം, മൊബൈല്‍ ഫോട്ടോഗ്രാഫി, പോസ്റ്റര്‍ രചനാ മത്സരം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നിവയും സംഘടിപ്പിക്കും.
date
- Log in to post comments