Skip to main content

വോട്ടര്‍പട്ടിക പുതുക്കുന്നു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പശേരി ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷന്‍ പരിധിയില്‍ വരുന്ന പെരിങ്ങര, കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഈ മാസം 26ന് വൈകുന്നേരം അഞ്ചു വരെ ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു

date