Post Category
പളളിക്കല് പേവിഷബാധ നിര്മാര്ജനത്തിന് കര്മ പദ്ധതി തയാറാക്കി
പള്ളിക്കല് ഗ്രാമപഞ്ചായത്തില് പേവിഷബാധ നിര്മാര്ജനത്തിനായി കര്മ്മ പദ്ധതി തയാറാക്കി. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്ന്ന് കര്മപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റാബിസ് ഫ്രീ വാക്സിനേഷന് ക്യാമ്പയിന് സെപ്റ്റംബര് 19 ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്ഡ് കേന്ദ്രങ്ങളില് വളര്ത്ത് നായ്ക്കള്ക്കുള്ള പേവിഷപ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബര് 19 മുതല് 24 വരെ നടത്തും.
പഞ്ചായത്ത് തല ഉദ്ഘാടനം കൈതയ്ക്കലില് സെപ്റ്റംബര് 19 ന് പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് നിര്വഹിക്കും. സീനിയര് വെറ്ററിനറി സര്ജന് ഡോ. വി. പ്രീതി, പഞ്ചായത്ത് സെക്രട്ടറി റ്റി.എസ്. സജീഷ് എന്നിവര് ചടങ്ങില് പങ്കെടുക്കും
date
- Log in to post comments