Post Category
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് താനൂരില്‍ തുടക്കം ഒട്ടുംപുറത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് താനൂര്‍ മണ്ഡലത്തില്‍ തുടക്കം. ആവാസവ്യവസ്ഥാ നശീകരണം, കാലാവസ്ഥാ വ്യതിയാനം, ജല മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പുനരുജ്ജീവിപ്പിക്കാനും അതുവഴി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി താനൂര്‍ ഒട്ടുംപുറത്തെ പൊതുജലാശയത്തിലേക്ക് ആയിരകണക്കിന് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അംജത്, മത്സ്യഭവന്‍ ഓഫീസര്‍ എസ്. സുരേഷ് ബാബു, പ്രൊമോട്ടര്‍മാരായ സുരഭി, മുഹമ്മദ് റിഫായി, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments