Skip to main content

സ്വയം തൊഴില്‍ വായ്പ

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട  വനിതകള്‍ക്ക്  കരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപ വരെ  കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. 

 

www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281 552 350.

date