Post Category
വെറ്ററിനറി സയന്സില് ബിരുദധാരികളില് നിന്നും അപേക്ഷ ക്ഷണിച്ചു
2022-23 സാമ്പത്തിക വര്ഷത്തില് പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില് രാത്രികാല മൃഗചികിത്സ സേവനം നല്കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്സിലില് രജിസ്റ്റര് ചെയ്തിട്ടുള്ള തൊഴില് രഹിതരായിട്ടുള്ള വെറ്ററിനറി സയന്സില് ബിരുദധാരികളില് നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില് സര്വീസില് നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്മാരെയും പരിഗണിക്കും.
അഭിമുഖം ജില്ലാ മൃഗസംരക്ഷണ ഓഫീസില് ഈ മാസം 27ന് രാവിലെ 11ന് നടക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര് അടിസ്ഥാനത്തില് നിബന്ധനകള്ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല് രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം.താല്പര്യമുള്ളവര് ബയോഡേറ്റ, യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്പ്പും സഹിതം ഹാജരാകണം. ഫോണ്. 0468 2 322 762.
date
- Log in to post comments