Skip to main content
സി കെ ആയിഷ ഹിബ

ഗവ: വനിതാ ഐ.ടി.ഐയിൽ  റാങ്ക് നേതാവിനെ അനുമോദിക്കും

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ റാങ്ക് നേടിയ കണ്ണൂർ ഗവ: വനിതാ ഐ.ടി.ഐയിലെ സി കെ ആയിഷ ഹിബയെയും ഉന്നത വിജയികളെയും ശനിയാഴ്ച വനിത ഐ ടി ഐ യിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. 
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ വനിതകളിൽ മൂന്നാം റാങ്കാണ് ആയിഷ ഹിബയ്ക്ക് ലഭിച്ചത്.  പരീക്ഷ എഴുതിയ 168 ട്രെയിനികളിൽ 166 പേരും ഉന്നത വിജയം നേടി. ശനിയാഴ്ച്ച രാവിലെ 11.30ന് കണ്ണൂർ ഗവ: വനിതാ ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളിഎം എൽ എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നടന്ന ഇന്റർ ഐ. ടി. ഐ സ്പോർട്സ് മത്സരങ്ങളിൽ വിജയിച്ച ട്രെയിനികളെയും പരിപാടിയിൽ അനുമോദിക്കും. ഡോ. വന്ദന ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.

date