Skip to main content
പാലയാട് സംസ്ഥാന കോക്കനട്ട് നേഴ്‌സറിയിൽ അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തൈകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി തൈ വിൽപന ആരംഭിച്ചു

സംസ്ഥാന കോക്കനട്ട് നേഴ്‌സറി പാലയാട് അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിൽപന ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തൈകൾ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവ്വഹിച്ചു. 

ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന ഞള്ളാനി ഇനത്തിൽപ്പെട്ട ഏലം തണുപ്പുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യാൻ സാധിക്കുക. 40 രൂപയാണ് ഒരു തൈയ്ക്ക് വില. കാവേരി റോബസ്റ്റ എന്നീ ഇനങ്ങളുടെ സങ്കരയിനമായാണ് ഹൈബ്രിഡ് കാപ്പി. ഇതിന് തൈയ്ക്ക് 10 രൂപയാണ് വില. ഇത് രണ്ട് വർഷം കൊണ്ട് കായ്ക്കും. പരിമിതമായ തോതിലാണ് നിലവിൽ ഉദ്പാദിപ്പിച്ചത്. നഴ്‌സറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, പാലയാട് കോക്കനട്ട് നഴ്‌സറി സൂപ്രണ്ട് ബിജു ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ എം പി അനുപ്, ഫാം തൊഴിലാളി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

date