Skip to main content

അട്ടത്തോട് ഗവ ട്രൈബല്‍ എല്‍പി സ്‌കൂള്‍ ഹൈ ടെക് കെട്ടിട നിര്‍മാണ ഉദ്ഘാടനം 24ന്

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന അട്ടത്തോട് ഗവ ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിട നിര്‍മാണത്തിന്റെ ഉദ്ഘാടനം  സെപ്റ്റംബര്‍ 24ന് രാവിലെ 11ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
 

date