Skip to main content

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 47.7 കോടിയുടെ നഷ്ടം.

 

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ വിവിധ വകുപ്പുകള്‍ക്കായി  സംഭവിച്ച നഷ്ടം 47.7 കോടി രൂപയാണ്. റവന്യൂ, ക്യഷി, കെ.എസ്.ഇ.ബി, ഫിഷറീസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്നിവയുടെ മാത്രം നഷ്ടത്തിന്റെ കണക്കാണിത്.
വിവിധ താലൂക്കുകളിലായി 11 പേര്‍ ദുരന്തത്തിനിരയായി മരിച്ചു. തിരൂര്‍ (2) നിലമ്പൂര്‍(4) ഏറനാട്(1) തിരൂരങ്ങാടി(1) പെരിന്തല്‍മണ്ണ (2) പൊന്നാനി (1) എന്നിവടങ്ങളിലുള്ളവരാണ് മരിച്ചത്. മെയ് 29 ന് കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇതുവരെ വിവിധ സ്ഥലങ്ങളിലായി 32 വീടുകള്‍ പൂര്‍ണമായി നശിച്ചു. 41 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കുന്നത്. 596 വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. 74.44 ലക്ഷമാണ് നഷ്ടം. വീടുകളുടെ ആകെ നഷ്ടം 1.59 കോടിയാണ്.
വിവിധ സ്ഥലങ്ങളിലായി നാല് താല്‍ക്കാലിക ദുരിതാശ്വാസ  ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 914 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ കാലവര്‍ഷം ബാധിച്ചു. 15 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷികരംഗത്ത് കണക്കാക്കുന്നത്.
പൊന്നാനി കടലോര മേഖലയില്‍ ബോട്ടും വലകളും തകര്‍ന്നതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏകദേശം 7.5 കോടിയുടെ നഷ്ടം ഉണ്ടണ്‍ായി.
കെ.എസ്.ബി.യുടെ ആകെ നഷ്ടം 3.61 കോടിയാണ്. തിരൂര്‍ സര്‍ക്കിളില്‍ 1.25 കോടിയുടെയും മഞ്ചേരി സര്‍ക്കിളില്‍ 1.74 കോടിയുടെയും നിലമ്പൂരില്‍ 62.38 ലക്ഷത്തിന്റെയും നഷ്ടമാണുണ്‍ായത്.
 
പൊതു മരാമത്ത് റോഡ് വിഭാഗത്തിന് ജില്ലയില്‍ ആകെ 20.35 കോടിയുടെ നഷ്ടമുണ്ടണ്‍ായതായാണ് കണക്കാക്കുന്നത്. കനത്ത മഴയില്‍ റോഡുകളും ഓവുചാലുകളും, പാലങ്ങളും മറ്റും തകര്‍ന്നതിന്റെ കണക്കാണിത്. ഇതുവരെ 1291.72 മില്ലി മീറ്റര്‍ മഴയാണ് ആകെ ലഭിച്ചത്.

 

date