Skip to main content

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു.

ജില്ലയില്‍ ദേശീയ ഭക്ഷ്യഭദ്രത നിയമത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളില്‍ ചുമട്ട് തൊഴില്‍ ചെയ്യുന്നവരുടെ കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. റാം മോഹന്‍ വിളിച്ചുചേര്‍ത്ത അനുരജ്ഞന യോഗത്തിലാണ് നിലവിലുണ്ടായിരുന്ന തര്‍ക്കത്തിന്  പരിഹാരമായത്.
നിലവിലുള്ള കൂലി നിരക്കിന്റെ 37% വര്‍ദ്ധനവ് ഇത് പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കും. വര്‍ദ്ധിപ്പിച്ച കൂലിയില്‍ ലെവിയും ഉള്‍പ്പെടും.  അട്ടിയിടുന്ന ചാക്കുകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് കുറക്കുന്നതിനുള്ള ചര്‍ച്ച പിന്നീട് നടക്കും.  ഗോഡൗണ്‍ മാറ്റുമ്പോള്‍ നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ തന്നെ നിയമിക്കാനും ചര്‍ച്ചയില്‍  ധാരണയായി .
ലേബര്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ഷംസു പുന്നയ്ക്കല്‍ (സി.ഐ.ടി.യു), കല്ലായി മുഹമ്മദാലി (ഐ.എന്‍.ടി.യു.സി) വല്ലാഞ്ചിറ അബ്ദുള്‍ മജീദ് (എസ്.ടി.യു) എം.നിസാര്‍ (എ.ഐ.ടി.യു.സി), എന്‍.വി. രാജേഷ് (ബി.എം.എസ്), അന്‍സാസ്.കെ (ടി.യുസി.ഐ), എന്നിവരും സപ്ലൈക്കോ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date