Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനാവസരം

ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും എന്‍ ടി ടി എഫും സംയുക്തമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എന്‍ ടി ടി എഫ് നടത്തുന്ന അഭിമുഖത്തില്‍ വിജയിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും മുഴുവന്‍ഫീസും (ട്യുഷന്‍ ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ) സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ നിയമനത്തിന് സഹായം ചെയ്തുകൊടുക്കും.  ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫിറ്റര്‍ - ഫാബ്രിക്കേഷന്‍, ഫിറ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസംബ്ലി എന്നിവയാണ് കോഴ്‌സുകള്‍.  യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലൊമ. പ്രായം 18നും 30നും ഇടയില്‍. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 98,000 രൂപയും നഗരസഭയിലുള്ളവര്‍ക്ക് 1,20,000 രൂപക്കും താഴെ വരുമാനമുള്ളവരായിരിക്കണം.   താല്‍പ്പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, എസ് എസ് എല്‍ സി/ പ്ലസ്ടു/ ഐ ടി ഐ/ ഡിപ്ലോമ കോഴ്‌സ് വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 30 നകം എന്‍ ടി ടി എഫ് ടെക്‌നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍കെല്‍ കാമ്പസ്, കാരാത്തോട്, മലപ്പുറം വിലാസത്തില്‍ ബന്ധപ്പെടണം.   ഫോണ്‍ 8606190101, 8606490101, 7795844650.

 

date