Post Category
ഇലവുംതിട്ട മൂലൂര് സ്മാരകത്തില് വിദ്യാരംഭം
ഇലവുംതിട്ട സരസകവി മൂലൂര് സ്മാരകത്തില് ഒക്ടോബര് അഞ്ചിന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭ ചടങ്ങ് നടക്കും. കെ.വി. സുധാകരന്, അശോകന് ചരിവില്, റവ. ഫാദര് മാത്യു ഡാനിയേല്, ഡോ. കെ.ജി.സുരേഷ് എന്നിവര് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകള്ക്കു ശേഷം കവിയരങ്ങ് നടക്കും. കുട്ടികളുടെ പേരുകള് നേരത്തെ രജിസ്റ്റര് ചെയ്യണം. ഫോണ്: 9447017264.
date
- Log in to post comments