Skip to main content

യോഗപരിശീലനം: കൂടിക്കാഴ്ച 28 ന്

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടികാഴ്ച ഈ മാസം 28 ന് രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത- ബിഎന്‍വൈഎസ്/ബിഎഎംഎസ്/എം.എസ്.സി യോഗ/ പിജി ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ്  കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2610016, 9188959679.

date