Skip to main content

എന്‍.എസ്.എസ് ദിനാചരണം നടന്നു

സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പുറമറ്റം സ്‌കൂളില്‍ എന്‍.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു. എന്‍.എസ്.എസ് ദിനാചരണ സന്ദേശ യാത്രയോടെ തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍.ദീപ പതാക ഉയര്‍ത്തി നിര്‍വഹിച്ചു. ഹണി പീറ്റര്‍ എന്‍.എസ്.എസ് ദിന സന്ദേശം കുട്ടികള്‍ക്ക് നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.എസ്.റജി, അധ്യാപകരായ വേണുഗോപാല്‍, ശ്യാംകുമാര്‍, നിജു മാത്യു എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലീ രോഗനിര്‍ണയവും, രക്ത ഗ്രൂപ്പ് നിര്‍ണയ ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.

date