Post Category
തെരുവു നായകളെ പിടിക്കുന്നതിന് പരിശീലനം
കൊടുമണ് ഗ്രാമപഞ്ചായത്ത് പരിധിയിലുളള തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിനും വാക്സിനേഷനുമായി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് നായയെ പിടിക്കുന്നതിനായി സന്നദ്ധരായിട്ടുളളവര്ക്ക് പ്രത്യേക പരിശീലനം നല്കും. സന്നദ്ധരായവര് ഈ മാസം 27 ന് വൈകുന്നേരം നാലിനകം കൊടുമണ് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. സര്ക്കാര് നിര്ദേശ പ്രകാരമുളള പ്രതിഫലവും പരിശീലനവും നല്കുമെന്ന് കൊടുമണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments