Skip to main content

സമ്പൂര്‍ണ ശുചിത്വ  പദ്ധതി: സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മല ഗ്രാമം - നിര്‍മ്മല നഗരം - നിര്‍മ്മല ജില്ല എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  

 

ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന റിസോഴ്സ് പേഴ്സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ ശുചിത്വ മിഷനിലോ, ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ നല്‍കണം.  ശുചിത്വ മിഷന്‍: pta.sm@kerala.gov.in, ജില്ലാ പഞ്ചായത്ത് : dpptta@gmail.com.

date