Skip to main content

ഒരുമയുടെ സന്തോഷത്തില്‍ മുങ്ങി ഒരു ദുരിതാശ്വാസ ക്യാമ്പ്

 

കലി തുള്ളിയ കാലവര്‍ഷം നല്‍കിയ ദുരിതത്തിലും ഒരുമയുടെ  സന്തോഷത്തില്‍ മുങ്ങിയിരിക്കുകയാണ് ചെങ്ങളം  സെന്റ് ജോസഫ്  എല്‍ .പി  സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. കൈകുഞ്ഞു മുതല്‍ മുതുമുത്തശ്ശി വരെ താമസിക്കുന്ന ഈ ക്യാമ്പില്‍ 127 കുടുംബങ്ങളാണ് അഭയം തേടിയിട്ടുള്ളത് തിരുവാര്‍പ്പ് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഈ ക്യാമ്പ് നയിക്കുന്ന പഞ്ചായത്തം്ഗം റെയ്ച്ചലും  വീട് വെള്ളത്തിലായതിനാല്‍  ക്യാമ്പിലാണ് കഴിയുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍കൈ എടുത്ത് ഭര്‍ത്തി വും ക്യാമ്പിലുണ്ട്. കെട്ടിച്ചയച്ച മക്കള്‍ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെങ്കിലും നാട്ടുകാരോടൊപ്പം ക്യാമ്പില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.  ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞും 108 വയസ്സായ ഏലി മുത്തശ്ശിയും ഉള്‍പ്പെടെയുള്ള 240 പേരും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും വേര്‍തിരിവുകളില്ലാതെയാണിവിടെ കഴിയുന്നത്. കൂലി പണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളുമാണിവരില്‍ കൂടുതല്‍ പേരും. ഭക്ഷണത്തിനും മരുന്നിനുമുള്ള ക്രമികരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലെറ്റ് ,കുടിവെള്ളം  സൗകര്യവും  ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭക്ഷ്യ വസ്തുക്കളും സോപ്പ്, വസ്ത്രം എന്നിവയും ശേഖരിച്ചു ക്യാമ്പിലുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയുടെ ദുരിതത്തില്‍ സഹകരണത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പാഠങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കി ഒത്തൊരുമയോടെ മുന്നോട്ട് പോവുകയാണ് ഈ ക്യാമ്പ് നിവാസികള്‍.

( അവസാനിച്ചു)

 

 

date