Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ്സ് കഴിഞ്ഞ 30 പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി 2 വീലര്‍, 4 വീലര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഡ്രൈവിംഗ് പരിശീലനം രംഗത്ത് മൂന്നു വര്‍ഷത്തിലധികം സേവനപാരമ്പര്യം ഉള്ള പരിശീലനകേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു.

 

രണ്ട് മാസത്തേക്ക് നടത്തുന്ന പരിശീലനത്തില്‍ ആഴ്ചയില്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും സ്ഥല സൗകര്യം, അനുയോജ്യമായ വാഹനം എന്നിവ ലഭ്യമാക്കണം. ഫോണ്‍: 0473 5 227 703  

date