Skip to main content

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം: താല്‍പര്യപത്രം ക്ഷണിച്ചു

റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന്റെ പ്രവര്‍ത്തന പരിധിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുളളതും എല്‍.എം.വി ടെസ്റ്റ് പാസ്സായതുമായ തെരഞ്ഞടുത്ത 30 പട്ടികവര്‍ഗ്ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭ്യമാക്കുന്നതിന് മൂന്നു വര്‍ഷത്തിലധികം സേവനപാരമ്പര്യമുളള പരിശീലനകേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു.

 

15 ദിവസത്തേക്ക് നടത്തുന്ന പരിശീലനത്തില്‍ ആഴ്ചയില്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും സ്ഥല സൗകര്യം, അനുയോജ്യമായ വാഹനം എന്നിവ ലഭ്യമാക്കണം. ഫോണ്‍: 0473 5 227 703

date