Post Category
പിഎസ്സി പരിശീലനം
റാന്നി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസ് പരിധിയില് 18 നും 35 നും ഇടയില് പ്രായമുള്ളതും പിഎസ്സി വണ് ടൈം രജിസ്റ്റര് ചെയ്തിട്ടുള്ളതുമായ പട്ടികവര്ഗ യുവതി യുവാക്കള്ക്ക് വിവിധ പിഎസ്സി മത്സര പരീക്ഷകള്ക്ക് പരീശീലനത്തിനായി അപേക്ഷിക്കാം. കൂടിക്കാഴ്ചയിലൂടെ തിരഞ്ഞെടുക്കുന്ന 50 പേര്ക്ക് ആറുമാസത്തേക്ക് പരീശീലനം നല്കും.
യാത്രബത്തയായ 700 രൂപ ഹാജര് പട്ടികയുടെ അടിസ്ഥാനത്തില് അനുവദിക്കും. അപേക്ഷകര് ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് സഹിതം ട്രൈബല് എക്സ്റ്റന്ഷന് ഓഫീസില് അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. ഫോണ്: 04735 227 703
date
- Log in to post comments