Post Category
സ്പോട്ട് അഡ്മിഷന്
യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര് സെന്ററില് ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് ഈ മാസം ഏഴു മുതല് സ്പോട്ട് അഡ്മിഷന് നടക്കും. ഏതെങ്കിലും വിഷയത്തില് 50 ശതമാനം മാര്ക്കോടുകൂടി ബിരുദം പാസായ ജനറല് വിഭാഗത്തിനും, 48% മാര്ക്കോടുകൂടി പാസ്സായ ഒബിസി വിഭാഗത്തിനും, പാസ്സ്മാര്ക്ക് നേടിയ എസ് സി/ എസ് ടി വിഭാഗത്തില്പ്പെട്ട വിദ്യാര്ത്ഥികള്ക്കും അഡ്മിഷന് നേടാം.
കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ യോഗ്യതാപരീക്ഷകള് പാസാകാത്തവര്ക്കും അപേക്ഷിക്കാം. അഡ്മിഷനായി അസ്സല് സര്ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ് : 9746 998 700, 9946 514 088, 9400 300 217
date
- Log in to post comments