Skip to main content

പരിശീലന കേന്ദ്രങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍എംവി പാസായ 18നും 35നും ഇടയില്‍ പ്രായമായ 30 പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഒരു മാസത്തേക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭ്യമാക്കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഈ മാസം 12.  അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് പരിശീലന രംഗത്ത് മൂന്ന് വര്‍ഷത്തിലധികം സേവന പാരമ്പര്യം ഉണ്ടാവണം. ഫോണ്‍: 04735 227703.

date