Post Category
അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല് എക്സ്റ്റന്ഷന് ഓഫിസ് പരിധിയില് 18 വയസ് കഴിഞ്ഞ 30 പട്ടിക വര്ഗ യുവതി യുവാക്കളില് നിന്നും ഡ്രൈവിംഗ് പരിശീലനം നല്കി 2 വീലര്, 4 വീലര് ലൈസന്സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് എട്ടാം ക്ലാസ് പാസായിരിക്കണം. കൂടികാഴ്ച നടത്തി 30 പേരെ തെരഞ്ഞെടുത്ത് രണ്ട് മാസത്തെ പരിശീലനം നല്കി ലൈസന്സ് എടുത്തു നല്കും.
പരിശീലനാര്ഥിക്ക് പ്രതിമാസം 1000 രൂപ വീതം ഹാജരാകുന്ന ദിവസങ്ങളില് നല്കും. അപേക്ഷകര് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് സഹിതം റാന്നി ട്രൈബല് എക്സ്റ്റന്ഷന് ഓഫിസില് അപേക്ഷ സമര്പ്പിക്കണം. അവസാന തീയതി ഈ മാസം 12. ഫോണ്: 04735 227703.
date
- Log in to post comments