Skip to main content

പിഎസ്‌സി മത്സര പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുളളതും പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുളള പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്‌സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടികാഴ്ച നടത്തി 50 പേരെ തെരഞ്ഞെടുത്ത് ആറ് മാസത്തെ പരിശീലനം നല്‍കും.

പരിശീലനാര്‍ഥിക്ക് പ്രതിമാസം 700 രൂപ വീതം ഹാജരാകുന്ന ദിവസങ്ങളില്‍ നല്‍കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 12. ഫോണ്‍: 04735 227703.

date