Skip to main content

പരിശീലന കേന്ദ്രങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു

റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയിലുള്ള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്‌സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് കോന്നി, പത്തനംതിട്ട/റാന്നി എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായി 50 യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഈ മാസം 12.

 

അപേക്ഷകര്‍ക്ക് പിഎസ്‌സി  പരിശീലന രംഗത്ത് മൂന്ന് വര്‍ഷത്തിലധികം സേവന പാരമ്പര്യവും ക്ലാസുകള്‍ നല്‍കാനുളള സ്ഥലസൗകര്യവും ഉണ്ടാവണം. ഫോണ്‍: 04735 227703.

date