Skip to main content

ത്രിവത്സര ഡിപ്ലോമ കോഴ്സ്- സ്പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആര്‍.ഡി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നേരിട്ടെത്തി സ്പോട്ട് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം.

 

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ്, മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എഞ്ചിനീയറിംഗ്,പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന നമ്പറുകളില്‍ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യണം.

 

മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര - 8547005081

മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് - 8547005084

മോഡല്‍ പോളിടെക്നിക് കോളേജ്, മാള - 8547005080

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ - 8547005035

മോഡല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്നം- 8547005086

മോഡല്‍ പോളിടെക്നിക് കോളേജ്, വടകര- 8547005079

മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി - 8547005082

 മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി - 8547005083

date