എം.സി.എ സ്പോട്ട് അഡ്മിഷന്
ഐ.എച്ച്.ആര്.ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന ചെങ്ങന്നൂര്, ചേര്ത്തല, പൂഞ്ഞാര് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എം.സി.എ കോഴ്സ് പ്രവേശനത്തിനായി ജനറല്/റിസര്വേഷന് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്ക്കെങ്കിലും ലഭിക്കുകയും (റിസര്വേഷന് സീറ്റ്- 45ശതമാനം) ചെയ്തവര്ക്ക് അപേക്ഷിക്കാം.
എല്ബിഎസ് റാങ്ക് ലിസ്റ്റില് ഉള്പ്പെടാത്തവര്ക്കും പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്ഥികള് യോഗ്യത തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകള് സഹിതം കോളേജുകളില് ഹാജരാകണം. വിശദവിവരങ്ങള്ക്ക് ഐ.എച്ച്.ആര്.ഡി വെബ് സൈറ്റ് സന്ദര്ശിക്കുകയോ താഴെ പറയുന്ന ഫോണ് നമ്പറില് ബന്ധപ്പെടുകയോ ചെയ്യണം.
ചെങ്ങന്നൂര് എഞ്ചിനീയറിംഗ് കോളേജ്: 0479 2454125, 2455125
ചേര്ത്തല എഞ്ചിനീയറിംഗ് കോളേജ്: 0478 2552714, 2553416
പൂഞ്ഞാര് എഞ്ചിനീയറിംഗ് കോളേജ്: 0482 2271737, 2271511
- Log in to post comments