Skip to main content
തിരുവല്ല റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്‌കൂളുകളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിക്കുന്നു

സ്‌കൂളുകളിലെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

തിരുവല്ല റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്‌കൂളുകളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിച്ചു. തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായര്‍ ആധ്യക്ഷത വഹിച്ചു.

 

പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബാബു കല്ലുങ്കല്‍, കെ.പി. രമേശ്, എം. സലിം, സാമുവല്‍ ചെറിയാന്‍, ദിലീപ്കുമാര്‍, ഡോ. സജി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

date