Skip to main content

ജനപ്രതിനിധികള്‍ കൃഷിയിലേക്ക് കാമ്പയിന്‍ ഉദ്ഘാടനം

സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികള്‍ കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷിത്തോട്ടങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനവും തട്ടബ്രാന്‍ഡ് ഉല്‍പ്പനങ്ങളുടെ രണ്ടാം ബാച്ചിന്റെയും ആരോഗ്യ അടുക്കളത്തോട്ടങ്ങളുടെയും ഉദ്ഘാടനം നാളെ രാവിലെ 7.30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് മാതൃക കൃഷിത്തോട്ടം ഇടമാലിയില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.

date