Skip to main content

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേന 2022-24 ബാച്ചിലേക്കുളള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്‍ഷപ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഒക്ടോബര്‍ 20 വരെയും 60 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്സി.ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2 342 950, 2 342 369, വെബ് സൈറ്റ് : www.scolekerala.org
 

date