Post Category
പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ വടശേരിക്കര എം ആർ എസ് സന്ദർശിച്ചു
പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചു. അധ്യാപകരുമായി ചർച്ച നടത്തുകയും വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനം, പാഠ്യപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
തുടർന്ന് പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ കടുമീൻചിറയിലെ പി എം എച്ച് ബോയ്സ് ഹോസ്റ്റൽ, അടിച്ചിപ്പുഴ കോളനിയിലെ സാമൂഹിക പഠനമുറി, ചിറ്റാറിലെ പി എം എച്ച് ഗേൾസ് ഹോസ്റ്റൽ എന്നിവ സന്ദർശിച്ച് പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. ഒന്പതിന് ആങ്ങമൂഴി, മൂഴിയാർ, കക്കി, പ്ലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങൾ സന്ദർശിക്കും. വനമേഖലയിലെ അന്തേവാസികളായ പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവരെ നേരിട്ടുകാണും.
date
- Log in to post comments