സ്പോട്ട് അഡ്മിഷന് ഇന്നും കൂടി
ജില്ലയിലെ സര്ക്കാര്/എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക്ക് കോളേജുകളിലെ 2022-23 അധ്യയന വര്ഷത്തെ ഒന്നാം വര്ഷ ഡിപ്ലോമ കോഴ്സില് ഒഴിവുള്ള സീറ്റുകളിലേക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്ക്കാര് പോളിടെക്നിക്ക് കോളേജില് നടക്കുന്ന സ്പോട്ട് അഡ്മിഷനില് രജിസ്റ്റര് ചെയ്തിട്ടുള്ളവര്ക്ക് പങ്കെടുക്കാം.
25001 മുതല് 50000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്പ്പെട്ടവര്ക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകര്മ്മ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗം, ഈഴവ, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്, വിഎച്ച്.എസ്.സി, പട്ടികജാതി എന്നീ വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാര്ഥികള്ക്കും പങ്കെടുക്കാം.
അപേക്ഷയ്ക്കൊപ്പം സര്ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്രേഖകളും, കണ്ടക്ട് സര്ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന് സ്ലിപ്പ് എന്നിവയമായും മറ്റ് പോളിടെക്നിക്ക് കോളേജില് അഡ്മിഷന് എടുത്തവര് സ്പോട്ട് രജിസ്ട്രേഷന് സ്ലിപ്പ്, അഡ്മിഷന് സ്ലിപ്പ്, ഫീസ് അടച്ച രസീതുമായും ഹാജരാക്കണം. രാവിലെ ഒന്പത് മുതല് 10 വരെയാണ് രജിസ്ട്രേഷന് സമയം.
- Log in to post comments