Skip to main content

വസ്തു നികുതി ക്യാമ്പുകള്‍

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വസ്തു നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വസ്തു നികുതി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യുഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കെട്ടിടനികുതി താഴെ പറഞ്ഞിരിക്കുന്ന ക്യാമ്പിലും അടയ്ക്കാവുന്നതാണ്. 13ന് അഞ്ചാം വാര്‍ഡിലെ കളക്ഷന്‍ ക്യാമ്പ് തറയശ്ശേരി അങ്കണവാടിയിലും, 12ാം വാര്‍ഡിലെ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിലും പ്രവര്‍ത്തിക്കും.

 

14ന് ഏഴ്,11 വാര്‍ഡികളിലേത് എണ്ണിക്കാട് ക്‌നാനായ പള്ളിയിലും 13,14,15 വാര്‍ഡുകളിലേത് കാവുങ്കല്‍ ജംഗ്ഷന്‍ യുവ ശക്തി ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 15ന് ഏഴ്, എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകള്‍ പഴയക്കാവ് മോഡല്‍ അങ്കണവാടിയിലും 16ാം വാര്‍ഡിലേത് വള്ളംകുളം പടിഞ്ഞാറ് വൈഎംഎ ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 17ന് ഒന്ന്, 17 വാര്‍ഡുകളിലെ വള്ളംകുളം യുപിഎസിലും ഒന്‍പത്, പത്ത് വാര്‍ഡുകളിലെ സൊസൈറ്റിപ്പടിയിലും നടത്തും.

 

18ന് രണ്ട്, മൂന്ന്, നാല് ആറ് വാര്‍ഡുകളിലേത് ഇരവിപേരൂര്‍ വൈഎംസിഎയിലും 12, 14 വാര്‍ഡുകളിലേത് നന്നൂര്‍ എസ്എസ്എ ലൈബ്രറിയിലും 19ന് ആറ്, 11 വാര്‍ഡുകളിലേത് കൊച്ചാലുംമൂട്ടിലും പ്രവര്‍ത്തിക്കും. രാവിലെ 10.30 മുതല്‍ മൂന്നുവരെയാണ് പ്രസ്തുത കളക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുക.
 

date