കൗണ്സിലിംഗ്: അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുളള വടശ്ശേരിക്കര മോഡല് റെസിഡന്ഷ്യല് സ്കൂള്, ചിറ്റാര് പ്രീമെട്രിക് ഹോസ്റ്റല്, കടുമീന്ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്ഥികള്ക്ക് കൗണ്സിലിംഗ്, കരിയര് ഗൈഡന്സ് നല്കുന്നതിന് 2022-23 അധ്യയന വര്ഷത്തേക്ക് കരാര് അടിസ്ഥാനത്തില് കൗണ്സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് (പുരുഷന്). യോഗ്യത- എം.എ /എം.എസ്.സി സൈക്കോളജി/ എം.എസ് ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്സില് പരിശീലനം നേടിയവര് ആയിരിക്കണം).
കേരളത്തിന് പുറത്ത് നിന്നും യോഗ്യത നേടിയവര് തുല്യതാ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്സിലിംഗില് സര്ട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവര്ക്കും സ്റ്റുഡന്റ് കൗണ്സിലിംഗ് രംഗത്ത് മുന്പരിചയമുള്ളവര്ക്ക് മുന്ഗണന ഉണ്ടായിരിക്കും.
പ്രായം 25 നും 45 നും മധ്യേ. നിയമന കാലാവധി 2023 മാര്ച്ച് വരെ. ഓണറേറിയം 18000 രൂപയും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും. താത്പര്യമുളളവര് വെളളകടലാസില് എഴുതിയ അപേക്ഷ, യോഗ്യത സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള്, രണ്ട് പാസ്പോര്ട്ട് ഫോട്ടോ, പ്രവര്ത്തി പരിചയ സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡ് എന്നിവ സഹിതം ഡ്രൈബല് ഡെവലപ്മെന്റ് ഓഫീസര്, തോട്ടമണ് എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമണ്, റാന്നി പി.ഒ, പിന് 689 672 എന്ന വിലാസത്തില് അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 19. ഫോണ് : 0473 5 227 703.
- Log in to post comments