Post Category
നാഷണല് ലോക് അദാലത്ത് നവംബര് 12ന്
ജില്ലാ ലീഗല് സര്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില് നാഷണല് ലോക് അദാലത്ത് നവംബര് 12ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര് കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും പരിഗണനയിലുളള സിവില് കേസുകളും ഒത്തു തീര്പ്പാക്കാവുന്ന ക്രിമിനല് കേസുകളും മോട്ടോര് വാഹന അപകട തര്ക്ക പരിഹാര കേസുകളും അദാലത്തില് പരിഗണിക്കും. ഫോണ്: 0468 2 220 141.
date
- Log in to post comments