Post Category
ലോക മാനസികാരോഗ്യ ദിനം: റാലിയും പോസ്റ്റര് നിര്മാണ മത്സരവും നടന്നു
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൗമാര സൗഹൃദാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം തുമ്പമണ്, കുടുംബാരോഗ്യ കേന്ദ്രം പന്തളം, എന്.എസ്.എസ് 467 യൂണിറ്റ്, എന്.എസ്.എസ്.എച്ച്.എസ് പന്തളം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ബോധവല്ക്കരണ റാലിയും, ക്ലാസും, പോസ്റ്റര് നിര്മാണ മത്സരവും സംഘടിപ്പിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് നിഷ, എന്എസ്എസ് സ്കൂള് പ്രിന്സിപ്പല് കെ.ആര് ഗീതാദേവി, ആരോഗ്യ പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments