സാമൂഹ്യ ഐക്യദാര്ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നാളെ
പട്ടികജാതി പട്ടികവര്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില് ഈ മാസം 16 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നാളെ (12.10.2022) രാവിലെ ഒന്പതിന് കുളനടയിലെ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കും. ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയാവും. ജില്ലാ കളക്ടര് ഡോ.ദിവ്യ എസ്.അയ്യര് ഐക്യദാര്ഢ്യ സന്ദേശം നല്കും.
11.45 ന് അട്ടത്തോട് കിളിവാതില് കോല്ക്കളി സംഘം അവതരിപ്പിക്കുന്ന കോല്ക്കളിയും ലഹരി ആസക്തി നിയന്ത്രണ ജൈവ പരിശീലനം ഗാന്ധിയന് സമീപനം എന്ന വിഷയത്തില് സര്വോദയ മണ്ഡലം പ്രസിഡന്റ് ഭോഷജം പ്രസന്നകുമാര് നയിക്കുന്ന സെമിനാറും ഉച്ചയ്ക്ക് രണ്ടു മുതല് വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പ്രമോട്ടര്മാര്ക്കായി ബോധവല്ക്കരണ ക്ലാസും നടക്കും.
- Log in to post comments