Skip to main content

ഇലന്തൂരിലെ നരബലി : അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യം;യുവജന കമ്മീഷന്‍

പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു. അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍ അടിയന്തിര പ്രാധാന്യത്തോടെ  നിയമസഭ പാസാക്കി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

 

ഒരു സമൂഹം എന്ന നിലയില്‍ നാം  ആര്‍ജിച്ച സാക്ഷരതയും സാംസ്‌കാരിക മേന്മയും ദുര്‍ബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വര്‍ത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാന്‍ വ്യക്തികള്‍ തയ്യാറാകുന്നത് സമൂഹത്തിന്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്.

 

അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നില്‍ക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. യുവജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സാമൂഹിക മണ്ഡലത്തില്‍ ചലനാത്മകമായ രീതിയില്‍ യുവജനങ്ങളെ അണിനിരത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

date