Skip to main content

ലോക കാഴ്ചദിനാചരണം ഒക്‌ടോബര്‍ 13-ന്

ലോക കാഴ്ചദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (13.10.2022) രാവിലെ 10ന് അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.''നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക'' എന്നതാണ് ഈ വര്‍ഷത്തെ കാഴ്ചദിന സന്ദേശം. കലഞ്ഞൂര്‍ കെ.വി.എം.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.

 

ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ മുഖ്യാതിഥി ആയിരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ദേശറാലി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.പുഷ്പവല്ലി ഫ്‌ളാഗ് ഓഫ് ചെയ്യും.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സൗജന്യനേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 10 മണി മുതല്‍ 12 മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.

date