Skip to main content

ക്യാമ്പ് നടത്തി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ഓതറ കുടുംബരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചാരണവുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്തി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ആശ എസ് ദാസിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയം, മാനസികാരോഗ്യ കൗണ്‍സിലിംഗ്,  ജീവിത ശൈലി രോഗങ്ങളെ പറ്റിയുള്ള ക്ലാസുകള്‍, സൗജന്യ നേത്രചികിത്സ, രക്ത പരിശോധന, യൂറിന്‍ ടെസ്റ്റ്, ബോഡി മാസ് ഇന്‍ടെക്സ്, തുടങ്ങിയവ ക്യാമ്പില്‍ സംഘടിപ്പിച്ചു.

date