പട്ടികവര്ഗ യുവതീ യുവാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്പ്പെടുത്തി പട്ടികവര്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില് പരിശീലനം നല്കുന്ന പദ്ധതിയിലേക്ക് അഭ്യസ്തവിദ്യരായ പട്ടികവര്ഗ യുവതീ യുവാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിലെയും നഗര ഭരണ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്, മറ്റു സ്ഥാപനങ്ങള് എന്നിവിടങ്ങളിലായിരിക്കും തൊഴില് പരിശീലനം നല്കുന്നത്. പരിശീലന കാലയളവ് രണ്ടു വര്ഷം.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നിഷ്കര്ഷിക്കുന്ന മാനദണ്ഡങ്ങള്, പട്ടികവര്ഗ വികസന വകുപ്പ് മുഖേന നടത്തുന്ന കൂടിക്കാഴ്ച, അതാത് ഗ്രാമസഭകള് ലഭ്യമാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. നിശ്ചിത യോഗ്യതയുള്ളവരെ മുന്ഗണനാക്രമത്തില് തെരഞ്ഞെടുത്ത് നിര്ദ്ദിഷ്ട ഓഫീസുകളില് പരിശീലനവും സ്റ്റൈപന്റും നല്കും.
യോഗ്യത, പ്രതിമാസ സ്റ്റൈപ്പന്ഡ് തുക എന്ന ക്രമത്തില് ചുവടെ.
ബി എസ് സി നേഴ്സിങ്-10000, നഴ്സിങ് ജനറല്-8000, എം.എല്.റ്റി/ഫാര്മസി/റേഡിയോഗ്രാഫര് തുടങ്ങിയ പാരാമെഡിക്കല് യോഗ്യതയുള്ളവര്-8000, എന്ജിനീയറിങ് (സിവില്)-10000, പോളിടെക്നിക് (സിവില്)- 8000, ഐടിഐ( സിവില്, ഇലക്ട്രിക്കല്, പ്ലംബിംഗ്, കാര്പെന്റര്)7000,അംഗീകൃത തെറാപ്പിസ്റ്റുകള്(ഫിസിയോ, സ്പീച്ച്, ആയുര്വേദ) 10000,സ്പെഷ്യല് എഡ്യുക്കേറ്റേഴ്സ്(ഡിഗ്രി, ഡിഎല് എഡ്, ബി എഡ് )7000.
യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് സഹിതം ട്രൈബല് ഡെവവപ്മെന്റ് ഓഫീസര്, ട്രൈബല് ഡെവലപ്മെന്റ് ഓഫീസ് ,തോട്ടമണ് പി.ഒ, റാന്നി - 689672 എന്ന വിലാസത്തില് അപേക്ഷകള് സമര്പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. ഫോണ് : 04735 227 703
- Log in to post comments