Skip to main content

റാലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി

ലഹരിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി മല്ലപ്പുഴശേരി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും നേതൃത്വത്തില്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട എക്‌സൈസ് ഓഫീസര്‍ പി.റ്റി. പ്രഭാകരന്‍ പിള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി സതീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ശാമുവല്‍,  മെമ്പര്‍മാരായ മിനി ജിജു ജോസഫ്, സതീദേവി, ശ്രീലേഖ, അമല്‍ സത്യന്‍, പുരുഷോത്തമന്‍ നായര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, സിഡിഎസ് അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date