Post Category
ലഹരിവിരുദ്ധ ബോധവല്ക്കരണ കാമ്പയിന് നടത്തി
ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജിആര്സിയുടെയും നേതൃത്വത്തില് ലഹരിവിരുദ്ധ ബോധവല്ക്കരണ കാമ്പയിന് നടത്തി. ഇതിന്റെ ഭാഗമായി ബാലസഭ കുട്ടികളുടെ മാരത്തോണ്, സിഗ്നേച്ചര് ട്രീ എന്നിവ സംഘടിപ്പിച്ചു. സി ഡി എസ് ചെയര്പേഴ്സന് മായ മധു അധ്യക്ഷത വഹിച്ചു. മാരത്തോണ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പത്തനംതിട്ട എക്സൈസ് ഓഫീസര് മുഹമ്മദ് അലി ജിന്ന നയിച്ചു. യോഗത്തില് കുടുംബശ്രീ ജെന്ഡര് ഡിപിഎം പി.ആര്. അനൂപ, സിഡിഎസ് മെമ്പര്മാര്, കമ്മ്യൂണിറ്റി കൗണ്സിലര് തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments