Post Category
ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന് നടത്തി
പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില് ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന് നടത്തി. സിഡിഎസ് ചെയര്പേഴ്സണ് ഗീതാ പ്രസാദിന്റെ അധ്യക്ഷതയില് നടന്ന യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര് നായര് ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് ലൈബ്രറി കൗണ്സില് സെക്രട്ടറി വി. ബാലചന്ദ്രന് ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ബാലസഭ കുട്ടികളുടെ മാരത്തണ്, സിഗനേച്ചര് ട്രീ എന്നിവയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന് താമരച്ചാലില് വാര്ഡ് മെമ്പര്മാരായ ശര്മിള സുനില്, ഷീന മാത്യു, അശ്വതി രാമചന്ദ്രന്, സനില്കുമാരി, കമ്മ്യൂണിറ്റി കൗണ്സിലര് സി.കെ. അനു, സിഡിഎസ് മെമ്പര്മാര്, എഡിഎസ് ഭാരവാഹികള്, കുടുംബശ്രീ പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments