Skip to main content

ഫോറന്‍സിക് ഫിനാന്‍സില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കൊമേഴ്സ് /അക്കൗണ്ടന്‍സി ഒരു വിഷയമായി പഠിച്ച ബിരുദമാണ് യോഗ്യത. 18 വയസ് പൂര്‍ത്തിയാവണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോറത്തിനും പ്രൊസ്പെക്ടസിനും ഡയറക്ടര്‍, എസ്.ആര്‍.സി, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0471 2 325 101, 8281 114 464, 8089 892 307, 8089 891 653 https://srccc.in/download.

date